09:24pm 08 November 2026
NEWS
കുവാഖ് ‘ഓണവൈബ് 2026’ പോസ്റ്റർ ഷംന കാസിം പ്രകാശനം ചെയ്തു
19/09/2026  09:56 AM IST
nila
കുവാഖ് ‘ഓണവൈബ് 2026’ പോസ്റ്റർ ഷംന കാസിം പ്രകാശനം ചെയ്തു

 

ദോഹ: കണ്ണൂർ യുണൈറ്റഡ് വെൽഫെയർ അസോസിയേഷൻ ഖത്തർ (KUWAQ) സംഘടിപ്പിക്കുന്ന ‘ഓണവൈബ് 2026’ ഓണാഘോഷത്തിന്റെ ഔദ്യോഗിക പോസ്റ്റർ പ്രമുഖ ചലച്ചിത്രതാരവും നർത്തകിയും കണ്ണൂർ സ്വദേശിനിയുമായ ഷംന കാസിം പ്രകാശനം ചെയ്തു.

ദോഹയിലെ വെസ്റ്റിൻ ഹോട്ടൽ ലോബിയിൽ നടന്ന ചടങ്ങിൽ കുവാഖ് പ്രസിഡന്റ് മുഹമ്മദ് നൗഷാദ് അബൂ, ജനറൽ സെക്രട്ടറി റിജിൻ പള്ളിയത്ത്, വൈസ് പ്രസിഡന്റുമാരായ അബ്ദു പാപ്പിനിശ്ശേരി, മനോഹരൻ മയ്യിൽ, പ്രോഗ്രാം കൺവീനർ പ്രദീപ് ജി. നായർ എന്നിവർ പങ്കെടുത്തു.

2026 ഒക്ടോബർ 9-ന് നടക്കുന്ന ‘ഓണവൈബ് 2026’ ആഘോഷത്തിൽ ഓണസദ്യ, കലാ-സാംസ്കാരിക പരിപാടികൾ, ഗാന-നൃത്താവിഷ്കാരങ്ങൾ, കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ വിനോദ-പരമ്പരാഗത മത്സരങ്ങൾ എന്നിവ ഒരുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

പ്രവാസലോകത്ത് ഓണത്തിന്റെ സ്നേഹം, ഐക്യം, സൗഹൃദം, പങ്കുവെക്കൽ എന്നീ മൂല്യങ്ങൾ പുതുതലമുറയിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുവാഖ് ഈ വർഷത്തെ ഓണാഘോഷം വിപുലമായി സംഘടിപ്പിക്കുന്നത്.

കുവാഖ് കുടുംബാംഗങ്ങളുടെയും ഖത്തറിലെ മലയാളി സമൂഹത്തിന്റെയും സജീവ പങ്കാളിത്തത്തോടെ ‘ഓണവൈബ് 2026’ ശ്രദ്ധേയമായ ഓണാഘോഷമായി മാറുമെന്ന് സംഘാടകർ പ്രതീക്ഷ പ്രകടിപ്പിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img